Uncategorized

TANTRA BASIC

📿കാശ്മീര ശൈവ തന്ത്ര (ബിഗിനേഴ്സ് കോഴ്സ്)📿 അറിയുന്നവനെ സർവസ്വതന്ത്രനാക്കുന്ന വിദ്യയാണ് തന്ത്ര. അതുകൊണ്ട് അതിനെ ‘സ്വ’തന്ത്ര എന്ന് വിളിയ്ക്കുന്നു. നമ്മെ സർവസ്വതന്ത്രനാക്കുന്ന ഒരു വിദ്യയ്ക്ക് മാത്രമേ ‘ഏതൊന്നറിഞ്ഞാലാണോ മറ്റൊന്നും അറിയേണ്ടാത്തത്’ എന്ന വിശേഷണം യോജിയ്ക്കുകയുള്ളൂ. ആ പരമമായ ജ്ഞാനം തേടിയാണ് ലോകം ഭാരതത്തെ സമീപിച്ചത്. എന്നാൽ നിർഭാഗ്യമെന്ന് പറയട്ടെ, ഇന്ന് തന്ത്രയുടെ ‘അടിസ്ഥാന തത്ത്വങ്ങൾ’ പഠിയ്ക്കണമെങ്കിൽ നമുക്ക് വിദേശ യൂണിവേഴ്സിറ്റികളെയോ പാശ്ചാത്യ പണ്ഡിതന്മാരെയോ സമീപിയ്ക്കേണ്ട അവസ്ഥയാണുള്ളത്. ഈ അവസ്ഥയ്ക്ക് തീർച്ചയായും ഒരു മാറ്റം വേണം. അറിവാകുന്ന പ്രകാശം പരത്തി ലോകത്തിന് മുഴുവൻ വെളിച്ചമായി നിലകൊള്ളുമ്പോഴും ഭാരതം സമ്പത്തിനോടും മറ്റ് ഭൗതികസുഖങ്ങളോടും വിരക്തി കാണിച്ചിരുന്നില്ല. ഭോഗവും മോക്ഷവും ഒരുപോലെ പ്രദാനം ചെയ്യുന്ന ആ വിദ്യയോളം ലോകത്തെ കൊതിപ്പിച്ച മറ്റൊന്നും തന്നെയില്ല. ആചരിയ്ക്കുന്നവൻ പോലും അറിയാത്ത വിധം ആ വിദ്യ നമ്മുടെയെല്ലാം ജീവിതത്തിന്റെ ഊടും പാവും നെയ്തിരിയ്ക്കുന്നു. തിരിച്ചറിയപ്പെടുമ്പോൾ സാധ്യതകളുടെ അനന്തമായ ലോകത്തേയ്ക്ക് വാതിൽ തുറന്നുതരുന്ന മഹത്തായ ശാസ്ത്രമാണ് തന്ത്ര. മനുഷ്യൻ ഇടപെടുന്ന ഏതൊരു മേഖലയിലും പ്രയോഗിയ്ക്കാൻ കഴിയുന്ന ഒരു സാർവലൗകിക ഭാഷയാണ് തന്ത്ര. തന്ത്രയുടെ ലോകം ഉള്ളിലുണ്ടാക്കിയ വിസ്മയത്തിന്റെ ഊർജ്ജമുൾക്കൊണ്ട്, ഈ മഹത്തായ വിദ്യയെ ലോകത്തിന് പരിചയപ്പെടുത്തുക എന്ന സദുദ്ദേശ്യത്തോടെയാണ് ഈ ക്ലാസ് തന്ത്രവിദ്യയിലെ മകുടം എന്ന ഖ്യാതി നേടിയ, തത്വചിന്തകളുടെ തത്വചിന്ത എന്നറിയപ്പെടുന്ന കാശ്മീരശൈവം എന്ന ധാരയിലൂന്നി, തന്ത്രവിദ്യയുടെ അടിസ്ഥാന തത്ത്വങ്ങളെ അർഹതയും താത്പര്യവും ഉള്ളവരിലേയ്ക്കെത്തിയ്ക്കാൻആണ് ഈ ക്ലാസ്സ് രൂപകല്പന ചെയ്തിരിയ്ക്കുന്നത് കാശ്മീരശൈവ തന്ത്രശാസ്ത്രമേഖലയിൽ നിരവധി വർഷത്തെ ഗവേഷണപരിചയം സിദ്ധിച്ച ശ്രീ ആർ. രാമാനന്ദും, ഡോ. ശ്രീനാഥ് കാരയാട്ടുമാണ് ഈ കോഴ്സ് നയിയ്ക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *